ഡിജിറ്റൽ ഡിറ്റക്ടീവ്സ്: കൃത്രിമബുദ്ധി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ രജതജൂബിലി ആഘോഷങ്ങളുടെയും എൻജിനീയറിങ്ങിലെ വനിതാ വാരാഘോഷം 2026-ന്റെയും ഭാഗ മായി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് വനിതാ വിഭാഗം വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂൾ   വിദ്യാർഥികൾക്കായി ഡിജിറ്റൽ ഡിറ്റക്ടീവ്സ് – ബോധവത്കരണ ക്ലാസ്  സംഘടിപ്പിച്ചു.

അക്സാ കുഞ്ഞുമോൻ, പാർവതി എ.,  റോഷ്ന ഷാജൻ എന്നിവർ ക്ലാസുകൾ ന യിച്ചു. കൃത്രിമബുദ്ധിയുടെ ചരിത്രം, ഇന്നത്തെ ലോകത്തിലെ ഉപയോഗങ്ങൾ, വ്യാജ ദൃശ്യങ്ങളും ശ ബ്ദരേഖകളും സൃഷ്ടിക്കുന്ന സാങ്കേതികവിദ്യ, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ സുരക്ഷ, ഡിജിറ്റൽ സ്വകാര്യത, കൃത്രിമബുദ്ധി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ  അവതരിപ്പിച്ചു. അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം അധ്യാപിക ഇന്ദു റീന വർഗീസിന്റെ നേതൃത്വത്തി‌ൽ സംഘടിപ്പിച്ച പരിപാടിയിൽ കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജോഷിന മേരി ജോർജ് , അധ്യാപിക നിമി എം. മോറീസ് എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours