ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രതാ സദസ്സും

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രതാ സദസ്സും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖ ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ആയിഷാ മസ്ജിദ് അങ്കണത്തിൽ നടന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ മൗലവി പതാക ഉയർത്തിയതോടെയാണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ലഹരിവിരുദ്ധ ജനജാഗ്രതാ സദസ്സ് കാഞ്ഞിരപ്പള്ളി എംഎൽ എ റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.

ലഹരി എന്ന മഹാവിപത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിനെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലഹരി വിപത്തി നെതിരെ ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ഇടപെടലുകളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഈ പോരാട്ടത്തിൽ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ അടക്ക മുള്ള പണ്ഡിത പ്രസ്ഥാനങ്ങളുടെയും മതനേതൃത്വങ്ങളുടെയും പിന്തുണ അഭ്യർത്ഥിച്ചു.

മേഖലാ പ്രസിഡന്റ് മുഹമ്മദ് ശിബിലി മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ ലഹരിവിരുദ്ധ സ ന്ദേശം നൽകി. സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ നാസർ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് ജനറൽ സെക്രട്ടറി ജലാൽ പൂതക്കുഴി, ആയി ഷാ മസ്ജിദ് പ്രസിഡന്റ് സക്കീർ കട്ടുപ്പാറ, മേഖല ജനറൽ സെക്രട്ടറി എം.എ. സിറാജുദ്ദീൻ, മേഖല സെക്രട്ടറി സബീർ മൗലവി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ മഹല്ല് ഇ മാമീങ്ങളും ഭാരവാഹികളും പൊതുജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours