മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലുമായി പഞ്ചായത്ത്. ദുരന്തനിവാരണ മു ന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്ര തിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരെ ഏ കോപിപ്പിച്ചു യോഗം ചേര്‍ന്നു. കഴിഞ്ഞ പ്രളയത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ സാ ഹചര്യങ്ങള്‍ പഠന വിധേയമാക്കിയാകും ഇക്കുറി ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ നടത്തുന്നതെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതിനായി 10 പദ്ധതികള്‍ നട പ്പാക്കാന്‍ തീരുമാനമായി.

പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡ ന്റ് ജെസി ജോസ്, വികസന സ്ഥിരസമിതി അധ്യക്ഷന്‍ കെ.എസ്.മോഹനന്‍, ക്ഷേമ കാര്യ സ്ഥിരസമിതി അധ്യക്ഷ രജനി സുധീര്‍, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ ജേക്കബ് ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ ബിജോയി ജോസ്, കെ.എന്‍.വിനോദ്, സിന്ധു മുരളീധരന്‍, ആന്‍സി അഗസ്റ്റിന്‍, മായ ജയേഷ്, രജനി സലീലന്‍, സൗമ്യ ഷെ മീര്‍, എന്‍.വി.ഹരിഹരന്‍, മുണ്ടക്കയം എസ്എച്ച്ഒ ഷൈന്‍ കുമാര്‍, ഫയര്‍ഫോഴ്‌സ് ഓഫിസര്‍ ബിനു സെബാസ്റ്റ്യന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ മാത്യൂസ്, ഹെല്‍ത്ത് ഇന്‍സ്‌ പെക്ടര്‍ പത്മരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുന്‍കരുതലുകള്‍ ഇവ

മഴ ശക്തമായാല്‍ മൈക്ക് അനൗണ്‍സ്‌മെന്റ് വഴി ജാഗ്രതാ നിര്‍ദേശം നല്‍കും. മാറ്റി പ്പാര്‍പ്പിക്കേണ്ട ആളുകളുടെ വാര്‍ഡ് തല ലിസ്റ്റ് മുന്‍കൂട്ടി തയാറാക്കി സൂക്ഷിക്കും. തോടുകള്‍, കലുങ്ക്, ഓടകള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയ എക്കല്‍ മാറ്റാന്‍ നട പടി.മഴ ശക്തമായി അപകട സാഹചര്യം ഉണ്ടായാല്‍ ആറിന്റെ തീരങ്ങളില്‍ താമസി ക്കുന്ന ആളുകളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും.മഴയുടെ തോത് രേഖപ്പെടുത്താന്‍ മഴമാപിനി സ്ഥാപിക്കും.ക്യാംപുകള്‍ അതിവേഗത്തില്‍ തുടങ്ങാന്‍ മുന്‍കരുതല്‍ നടത്തും.

സന്നദ്ധ പ്രവര്‍ത്തകരുടെ ടീം ഉണ്ടാക്കി. ഇവര്‍ക്കു വിവിധ ചുമതലകള്‍ നല്‍കും. പൊ ലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ പരിശീലനം നല്‍കി. പ ഞ്ചായത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സ ജ്ജമാക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് രാത്രി അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും. ദുരന്തനിവാ രണ അതോറിറ്റിയുമായി ബന്ധപ്പെട്ടു ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ലൈറ്റുകള്‍ തുട ങ്ങിയവ ഒരുക്കും.