മുണ്ടക്കയം പഞ്ചായത്തിൻ്റെ വികസനത്തിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്.മുണ്ടക്കയത്തെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ഉന്ന ത വിദ്യാഭ്യാസ സൗകര്യമൊരുക്കുക, ഭിന്നശേഷി – വയോജന – സൗഹൃദ പദ്ധതിക ൾ ക്ക് രൂപം നൽകുക, മുണ്ടക്കയം പഞ്ചായത്ത് ഓഫീസിലെ ഒഴിവുകൾ നികത്തുക എ ന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ,വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാക രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, മെംബർ ഷിജി ഷാജി, അഡ്വ.പി ഷാനവാസ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.