മുണ്ടക്കയം പഞ്ചായത്തിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ ആരോഗ്യ വിഭാഗത്തിൻ്റെ നേത്യത്വത്തിൽ പരിശോധന നടത്തി. പഞ്ചായത്തിൻ്റെ വിവിധ മേഖ ലകളിലായി പതിനൊന്ന് ഇടങ്ങളിൽ 131 പേർ താമസിക്കുന്നുണ്ട്, വെസ്റ്റ് ബംഗാൾ-52  ആസ്സാം.12 ബീഹാർ .4 ഒറീസ്സ.5 ജാർക്കണ്ഡ് .35 ഉത്തർപ്രദേശ് 19 തമിഴ്നാട് 4 എന്നീ സം സ്ഥാനക്കാരാണ് താമസിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തവർക്ക് പാലിക്കുവാൻ കർശന നിർദ്ദേശം നൽകിയി ട്ടുണ്ട്, ഭക്ഷണ സാധനങ്ങൾക്ക് അപര്യാപ്തത ഉണ്ടാകാതെ ശ്രദ്ധിക്കുവാൻ തൊഴിലുടമ കൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സാബു  വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ്മ, സജി ജോർജ്ജ്’, ജിതി ൻ കെ എന്നിവർ നേത്യത്വം നൽകി.