ലോക് ഡൗൺ കാലത്ത് ഇലയിലും മതിലിലും കലാവിരുത് തെളിയിച്ച്  അരുൺലാൽ. സെക്രട്ടറിയേറ്റ് ജീവനക്കാരനായ പാറക്കടവ് ചെമ്പത്തുങ്കൽ സി.എം.അരുൺലാലിൻ്റെ കലാവിരുത് തേക്കിലയിൽ ഒരുക്കിയത്  പ്രമുഖരുടെ ചിത്രങ്ങൾ . വീടിൻ്റെ മതിലിൽ വിരിഞ്ഞത് മനോഹര ചിത്രങ്ങള്‍. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി,  എന്നിവ രുടെയും ബ്രേക് ദ ചെയ്ന്‍ ക്യാംപയ്ൻ  ചിത്രങ്ങളും  തേക്കിലയില്‍ തയ്യാറാക്കി.

വിവാഹം, പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നതിന് ആവശ്യക്കാര്‍ക്ക് തേക്കിലയില്‍ ചിത്രങ്ങളും ആശംസകളും ഒരുക്കി നല്‍കുന്നുണ്ട്.മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ  87-ാം ജന്മദിനത്തില്‍  കലാംയുഗ 2018 എന്ന പേരില്‍ ചാര്‍ക്കോളില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരം മ്യൂസിയം ഹാളില്‍ നടത്തി. . ഇത് വരെ 25  ചിത്ര പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ പല ഇടങ്ങളില്‍ നടത്തി. യുആര്‍എഫ് റിക്കോര്‍ഡ് ഉള്‍പ്പടെ വിവിധ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. . മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യ മന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.സ് അച്യുതാനന്ദന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലി, എം.എസ് ധോണി എന്നിവരുടെ ചിത്രങ്ങള്‍ വരച്ച് നേരിട്ട് അവർക്ക് നല്‍കിയിട്ടുണ്ടെന്ന് അരുണ്‍ ലാല്‍ പറഞ്ഞു.

2018ല്‍ 12 മിനിറ്റില്‍ 180 താരങ്ങളുടെ ശബ്ദാനുകരണം നടത്തി .കാഞ്ഞിരപ്പള്ളി പാറക്കട വ് ചെമ്പകതുങ്കല്‍  വീട്ടില്‍ മനോഹരന്‍- വിജയമ്മ ദമ്പതികളുടെ മകനാണ്. –  ഭാര്യ: വൈദേഹി. മകള്‍: അന്‍വി .