കാഞ്ഞിരപ്പള്ളി: വിശന്നിരിക്കുന്ന വയറുകള്‍ക്ക് കരുതലാകുകയാണ് കാ ഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, വീട്ടമ്മയായി പഞ്ചായത്ത് പ്രസിഡന്റ് ഷ ക്കീല നസീര്‍. അതിഥി തൊഴിലാളികള്‍ക്കാണ് പഞ്ചായത്തിന്റെ സമൂഹ അടുക്കള സഹായമായിരിക്കുന്നത് കൂടുതലും. ദിവസ വേതനത്തില്‍ തൊ ഴിലെടുത്തിരുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതോടെ പലരും പട്ടി ണിയിലാണ്. കഴിഞ്ഞ ദിവസം ഭക്ഷണവും ആവിശ്യത്തിന് സൗകര്യമില്ലാ ത്തതിനെ തുടര്‍ന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പഞ്ചായത്ത് കപ്പാട് ഗവ . സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിന്നു.

ഇവര്‍ക്കടക്കമുള്ള ഭക്ഷണമാണ് പഞ്ചായത്തില്‍ നിന്ന് നല്‍കുന്നത്. അതോ ടൊപ്പം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിച്ച് നല്‍കുന്നുണ്ട്. ആദ്യദിനം 87 പേര്‍ക്കാണ് ഊണ് നല്‍കിയത്. ഞായറാഴ്ച 150 പേര്‍ക്ക് ഭക്ഷണം നല്‍കി. പഞ്ചായത്ത് ക്യാന്റീനിലാണ് പാചകം ചെയ്യന്ന ത്. തുടര്‍ന്ന് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പൊതികളാക്കും. ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകരും സന്നദ്ധ സംഘടന പ്രവര്‍കരും ചേര്‍ന്ന് ഊ ണ് വീടുകളില്‍ എത്ത്ിച്ച് നല്‍കും. അഗതികള്‍, അതിഥി തൊഴിലാളികള്‍, തെരുവുകളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍ കും.

കൂടാതെ കിച്ചണിലെ സ്റ്റാളിലെത്തി വാങ്ങുന്നവരില്‍ നിന്ന് ഇരുപത് രൂപയും, വീട്ടിലെത്തിച്ച് നല്‍കേണ്ടവരില്‍ നിന്ന് ഇരുപത്തിയഞ്ച് രൂപയും ഈടാക്കും. ചോറ്, ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ തുടങ്ങിയ വിഭവങ്ങള്‍ പാഴ്‌സലായി മാത്രമേ നല്‍കു.കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാരംഭിച്ച കാന്റീനില്‍ പാചക സഹായത്തിനായും ,വിതരണത്തിനായും സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്.വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സജിന്‍, പഞ്ചായത്തംഗം റിബിന്‍ ഷാ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ അടുക്കളയുടെ പ്രവര്‍ത്തനം.

കുടുംബശ്രീ പ്രവര്‍ത്തകരായ ജോളി സാജന്‍, മിനി ബിനു, ആശാ സജ്ഞയ് തുടങ്ങിയ കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കാഞ്ഞിരപ്പള്ളിയില്‍ സ്റ്റാര്‍കേറ്ററിങ്ങ് നടത്തുന്ന മസൂദും സന്നദ്ധ പ്രവര്‍ത്തകനായി അടുക്കളയില്‍ വിഭവങ്ങളൊരുക്കുന്നു. നിരവധി വ്യാപാരികളും, സാമൂഹ്യ പ്രവര്‍ത്തകരും കിച്ചണ്‍ പ്രവര്‍ത്തനത്തിനാവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്.കാഞ്ഞിരപ്പള്ളി എന്‍എസ്എ വെജിറ്റബിള്‍സ് 3 ദിവസത്തേക്ക് ആവശ്യമായ പച്ചക്കറികള്‍ സൗജന്യമായി നല്‍കി.

സലഫി മസ്ജിദ് ഭാരവാഹികള്‍ 100 കിലോ അരിയും, ആനക്കല്ലില്ലെ തടി വ്യാപാരിയായ ദാസ് 2 വണ്ടി വിറകും, ജൈവകര്‍ഷകന്‍ ഷാജി വലിയകുന്നത്ത് ചോറ് പൊതിഞ്ഞ് നല്‍കാനാവശ്യമായ ഇലകളും എത്തിച്ച് നല്‍കി. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അയ്യായിരം രൂപാ സംഭാവന നല്‍കി.കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പുകളും, പഞ്ചായത്ത് തനത് ഫണ്ടും ഉപയോഗിച്ച് കൂടുതല്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.ബന്ധപ്പെടേണ്ട നമ്പരുകള്‍ : 8089250090, 9495213935,9846535772 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.