ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണു പ്രതിഷേധവു മായി തെരുവിലിറങ്ങിയത്.ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെപരാതി

ജില്ലാ കലക്ടർ പി.കെ. സുധീർ ബാബുവും പൊലീസ് മേധാവി ജി. ജയ്ദേവും സ്ഥലത്തെ ത്തി തൊഴിലാളികളുമായി സംസാരിച്ച ശേഷം ഇവർ പിരിഞ്ഞുപോകാൻ തയാറാകുക യായിരുന്നു. താമസവും ഭക്ഷണസൗകര്യങ്ങളും ജില്ലാ ഭരണകൂടം ഉറപ്പുനൽകി. തൊഴി ലാളികൾക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നൽകുന്നതിന് ക്രമീകരണം ഏർപ്പെടു ത്തിയിരുന്നെന്ന് ജില്ലാ കലക്ടർ അറിയിച്ചു. തൊഴിലാളികള പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി.  ഇവിടെ പൊലീസ് കാവൽ തുടരും.

നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. പൊ ലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു.നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചർച്ച നടത്തിയിരുന്നു. കൂ ടുതൽ പൊലീസ് സേന സ്ഥലത്തെത്തി ഒത്തുകൂടിയവരെ പിരിച്ചുവിട്ടു. തൊഴിലാളികൾ ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്കു പോകണമെന്ന താണെന്നും മന്ത്രി പറഞ്ഞു.സംഘടിച്ചതിനു പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് സംശയമുണ്ടെന്ന് മന്ത്രി പറ‍ഞ്ഞു.