എരുമേലി : ശ്രീനിപുരംകോളനി പാണനാഴികം ഷാജഹാന്‍ (42), വാഴക്കാല പാലമുറിയില്‍ ജാഫര്‍ഖാന്‍ (37), കോട്ടാങ്ങല്‍ മുണ്ടൂര്‍ശേരിയില്‍ ഷെമീര്‍ (31) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. ഇവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. 
പഞ്ചായത്ത് വാടകക്ക് എടുത്ത് കെഎസ്ആര്‍ടിസിക്ക് നല്‍കിയ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കെഎസ്ആര്‍ടിസിക്കുളള സ്ഥലത്ത് തീര്‍ത്ഥാടക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യിപ്പിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നെന്ന് പറയുന്നു.

ഗുരുവായൂര്‍ സര്‍വീസ് ബസിലെ ഡ്രൈവര്‍ അജീഷ്, കോട്ടയം ഡിപ്പോയിലെ ഡ്രൈവര്‍ അറുമുഖന്‍, കണ്ടക്ടര്‍ ബെന്നി എന്നിവരാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്.