പത്തനംതിട്ട: മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടി ശബരീശനെ കാണാന്‍ സന്നിധാനത്തെത്തി. വൈകിട്ട് ഏഴ് മണിയോടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ചിത്ര സന്നിധാനത്തെത്തിയത്.

രാവിലെ ഹരിവരാസന പുരസ്കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശവും നടത്തിയ ശേഷം ചിത്ര മടങ്ങും. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്. തിരക്ക് മൂലം ഡോളിയി ലാണ് സന്നിധാനത്തെത്തിയത്.

ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്നും മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും ചിത്ര പറഞ്ഞു. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യ മായാണ് ചിത്ര വിശേഷിപ്പിച്ചത്.