കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചേറ്റുതോട്, വാരിയാനിക്കാട് കാരിമലപ്പറമ്പിൽ വീട്ടിൽ സജിത്‌ രാധാകൃഷ്ണൻ (24) ആണ് കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിലാ യത്.

പെൺകുട്ടി വീട്ടിൽ തനിച്ച് ആയിരുന്ന സമയത്ത് ബൈക്കിലെത്തിയ പ്രതി പെൺകുട്ടിയെ നിർബന്ധിച്ച് വാഗമൺ ഭാഗത്തേയ്ക്ക് കൊണ്ടു പോകുകയും, അവിടെ മൊട്ടക്കുന്ന് ഭാഗ ത്ത് വച്ച് ബലമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. കൃത്യത്തിനു ശേഷം പ്രതി മുങ്ങുകയായിരുന്നു. തിരുവനന്തപുരം നേമം ഭാഗത്ത് പ്രതി ഉണ്ടെന്ന് വിവരം ലഭിച്ചതി നെ തുടർന്ന്, നേമം പോലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു