കപ്പാട് ഗവൺമെന്‍റ് ഹൈസ്കൂളിന്‍റെ 107ാമത് വാർഷികവും എസ്എസ്കെയുടെ സ്റ്റാർസ് പദ്ധതിയിൽ 10ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച പ്രീ പ്രൈമറിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനവും ഹെഡ് മാസ്റ്റർ ഗീത ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്‌ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസഡന്റ് കെ ആർ തങ്കപ്പൻ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത്‌ അംഗം ജെസ്സി ഷാജൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിമല ജോസഫ്, പഞ്ചായത്ത്‌ അംഗങ്ങളായ റാണി ടോമി, ബ്ലെസി ബിനോയ്‌, എസ്എസ്കെ ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോഡിനേറ്റർ ആശ, എസ്എസ്കെ ജില്ല പ്രോഗ്രാം ഓഫീസർ ഗീത, സാബു എൻ ജെ , ശ്രീജ സുകുമാരൻ, പ്രിൻസ് പി മാത്യു, യോഗേഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.