സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥ, മാർച്ച് പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയത്ത് എത്തിച്ചേരും. മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണു് സ്വീകരണ സമ്മേളനം. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണു് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് എത്തുക.
സ്വീകരണ സമ്മേളനം വിജയിപ്പിക്കുവാൻ മുണ്ടക്കയം നായനാർ ഭവനിൽ ചേർന്ന സം ഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു.പാർട്ടി സംസ്ഥാന സമിതിയംഗം അഡ്വ.കെ അനിൽകുമാർ യോഗം ഉൽഘാടനം ചെയ്തു. യോഗത്തിൽ ജോയി ജോർജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷമീം അഹമ്മദ്, ഗിരീഷ് എസ് നായർ, ത ങ്കമ്മ ജോർജുകുട്ടി, രമാമോഹൻ, ഏരിയാ സെക്രട്ടറിമാരായ കെ രാജേഷ് (കാഞ്ഞിര പ്പള്ളി), വി ജി ലാൽ (വാഴൂർ), കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജി താ രതീഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജയിംസ് പി സൈമൺ (മണിമല), രേഖാ ദാസ് (മുണ്ടക്കയം), ആക്ടിംഗ് പ്രസിഡണ്ട് സിൻ ധൂ മോഹൻ (പാറത്തോട് ), സി വി അനിൽ കുമാർ, പി എസ് സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ വി പി ഇസ്മായിൽ, വി പി ഇബ്രാഹീം എന്നിവർ സംസാരിച്ചു.
കെ ജെ തോമസ്, പ്രഫ: ആർ നരേന്ദ്രനാഥ് (രക്ഷാധികാരികൾ), ജോയി ജോർജ് (ചെയർമാൻ), അഡ്വ: പി ഷാനവാസ്, രമാ മോഹൻ, വി ജി ലാൽ, അജിതാ രതീഷ്, പി എസ് സുരേന്ദ്രൻ, കെ സി ജോർജുകുട്ടി, സുരേഷ് കളരിക്കൽ(വൈസ് ചെയർമാൻമാർ) കെ രാജേഷ് (സെക്രട്ടറി), ഷമീം അഹമ്മദ് ,തങ്കമ്മ ജോർജ്കുട്ടി, ബി സുരേഷ്, ടി എൻ ഗിരീഷ് കുമാർ, കുമാരി പി ആർ അനുപമ, സജിൻ വി വട്ടപ്പളളി, ബി രമേശ് വെട്ടിമറ്റം, തോമസ് മാത്യു, കെ ആർ സെയ്ൻ (ജോയിൻറ്റ് സെക്രട്ടറിമാർ), അഡ്വ.ഗിരീഷ് എസ് നായർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 151 എക്സിക്യുട്ടീവ് കമ്മിറ്റിയേയും 1001 അംഗ ജനറൽ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ജോയി ജോർജ് ( സാമ്പത്തികം ) റെഡ് വാളണ്ടിയർമാർ ഷമീം അഹമ്മദ് (ചെയർമാൻ), വി എൻ രാജേഷ് (കൺവീനർ) പ്രചരണ വിഭാഗം ചെയർമാനായി സി  വി അനിൽകുമാറിനേയും കൺവീനറായി എം ജി രാജുവിനേയും തെരഞ്ഞെടുത്തു.