എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര ജൈവ കൃഷി വ്യാപന പരിപാടിയുടെ ഭാ ഗമായി വീടുകളിൽ അടുക്കളത്തോട്ട വ്യാപനത്തിന് പദ്ധതിയ്ക്ക് തുടക്കമായി. ജനകീ യാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. ജൈ വ വളമിശ്രിത കൂട്ടുകൾ നിറച്ച ഗ്രോ ബാഗുകൾ, മേൽത്തരം പച്ചക്കറിത്തൈകൾ തുട ങ്ങിയവ പദ്ധതിയുടെ ഭാഗമായി നൽകും.

എലിക്കുളം കാർഷിക കർമ്മസേനയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പദ്ധ തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി നിർവഹിച്ചു. പഞ്ചായ ത്തംഗം അഖിൽ അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിത്സൻ മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ കെ.എ.ശ്രീലക്ഷ്മി പദ്ധതി വി ശദീകരണവും നടത്തി. അസി.കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്,അനൂപ് കെ.കരുണാകരൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സിബി ജോസ്,പഞ്ചായത്തംഗ ങ്ങളായ ഷേർളി അന്ത്യാംകുളം, മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയ്, ദീപാ ശ്രീജേ ഷ്, ആശാമോൾ, എലിക്കുളം കാർഷിക കർമ്മസേന പ്രസിഡന്റ് സുജാത ദേവി, സെ ക്രട്ടറി സതി. ടി.കെ തുടങ്ങിയവർ പ്രസംഗിച്ചു.