മെഡിക്കല്‍ എന്‍ജിനീയറിംഗ് മേഖലയില്‍ ഗവേഷണത്തിന് കാഞ്ഞിരപ്പളളി അമല്‍ജ്യോ തിയും പുഷ്പഗിരി മെഡിക്കല്‍ കോളേജും ധാരണയില്‍

കാഞ്ഞിരപ്പള്ളി:സാങ്കേതിക മേഖലയില്‍ നൂതനാശയങ്ങളും സംവിധാനങ്ങളും കണ്ടെ ത്തുന്ന കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജും ആരോഗ്യപരിപാ ലന രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന തിരുവല്ല പുഷ്പഗിരി മെ ഡിക്കല്‍ കോളേജും തമ്മില്‍ ആരോഗ്യപരിപാലനത്തിനാവശ്യമായ നൂതന ഉപകരണങ്ങ ള്‍ക്കുവേണ്ട ഘടകഭാഗങ്ങള്‍ (കമ്പോണന്റ്‌സ്) നിര്‍മ്മിക്കുന്നതിനും അനുബന്ധ ഗവേഷ ണത്തിനുമുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പുഷ്പഗിരി റിസര്‍ച്ച് സെന്റര്‍ ഡയറക്ട ര്‍ ഫാ. ഡോ. മാത്യു മഴവഞ്ചേരിലും അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് മാനേജര്‍ ഫാ. ഡോ. മാത്യു പായിക്കാട്ടുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

പുഷ്പഗിരി ഡെന്റല്‍ കോളേജിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് വര്‍ഗീ സ് കുന്തറ, ഡോ. ഫിലിപ്പ് മാത്യു, ഡോ. നെബു ജോര്‍ജ് തോമസ് എന്നിവരും, അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സെഡ്. വി. ളാകപ്പറമ്പില്‍, ഡീന്‍ മാരായ പ്രൊഫ. ടോമി ജോസഫ്, ഡോ. ജേക്കബ് ഫിലിപ്പ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും സംബന്ധിച്ചു.മെഡിക്കല്‍ എന്‍ജിനീയറിംഗ് രംഗത്ത് ഉപയോഗിക്കുന്ന വില യേറിയ ഉപകരണങ്ങളും ബയോ മെറ്റീരിയല്‍സും താരതമ്യേന കുറഞ്ഞ ചിലവില്‍ നിര്‍ മ്മിക്കാനുതകുന്ന പദ്ധതികളാണ് സംയുക്ത ഗവേഷണ ത്തിലുടെ ആവിഷ്‌ക്കരിക്കുന്നത്.