ബന്ധുക്കൾക്കൊപ്പം പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ അഞ്ച് അംഗ സംഘത്തിലെ പ്ലസ് വ ൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. നാറാണംതോട് അമ്പലപ്പറമ്പിൽ വിനോദ് പ്രീതി ദമ്പതിക ളുടെ മകളായ നന്ദനയാണ് (17) മുങ്ങി മരിച്ചത്. ഒപ്പം കുളിക്കാനെത്തിയ നന്ദനയുടെ സ ഹോദരൻ നിധിൻ, തടത്തേൽ യശോധരന്റെ മക്കളായ മായ, അശ്വതി, മരുമകനും പോ ലീസ് ഉദ്യോഗസ്ഥനുമായ പ്രവീൺ എന്നിവരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടു ത്തി.ഇവരുടെ വീട്ടിൽ വെള്ളമില്ലാത്തതു കൊണ്ടാണ് ആലപ്പാട്ട് കുളിക്കാനെത്തിയത്.
വൈകുന്നേരം നാല് മണിയോടെ തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിലുള്ള പാപ്പിക്കയത്തി ൽ  അപകടം ഉണ്ടായത്.കഴിഞ്ഞ പ്രളയകാലത്ത് ഒഴുകിയെത്തിയ മണൽതിട്ട ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. അഞ്ചുപേരും കുളിച്ചു കൊണ്ടി രിക്കെ മൺതിട്ട  ഇടിഞ്ഞു വീഴുകയും ഇവർ ഒഴുക്കിൽ പെടുകയും ആയിരുന്നു.അപക ടം നടന്ന സ്ഥലത്തിന് താഴെ നിന്നും കുളികഴിഞ്ഞ് വരികയായിരുന്ന ഇവരുടെ ബന്ധു  രവിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.നാലുപേരെയും രക്ഷപെടുത്തി യതിനുശേഷമാണ് അഞ്ചാമത് ഒരാൾ കൂടി ഉണ്ടെന്ന് ഇവർ പറഞ്ഞത്. തുടർന്ന്  നാട്ടുകാ രുടെ കൂടി സഹായത്തോടെ നടത്തിയ തെരച്ചിലിൽ നന്ദനയെ കണ്ടെത്തുകയായിരുന്നു.
വെൺകുറിഞ്ഞി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് നന്ദന.