കെ.കെ. റോഡില്‍ പാറത്തോട് പഞ്ചായത്ത് ഓഫീസിന് സമീപം ഒരേ ദിശയില്‍ പോ യ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മുന്‍പില്‍ പോയ ബസ് നിറുത്തിയതിനെ തുടര്‍ന്ന് ബസിന്റെ പിറകില്‍ പിന്നാലെയെത്തിയ റിക്കവറി വാന്‍ ഇടിക്കുകയും റിക്കവറി വാ നിന്റെ പിറകില്‍ ബൈക്കും വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പ രിക്കില്ല.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്‍ഭാഗവും വാനിന്റെയും ബൈക്കിന്റെയും മുന്‍ഭാഗവും തകര്‍ന്നു. തൊട്ടടുത്ത ദിവസങ്ങളായി നൂറ് മീറ്റര്‍ മാത്രം ദൂരത്തില്‍ തുട ര്‍ച്ചായി ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണ്. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ഓഫീ സ് വളവിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അ ഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.

കെ.കെ. റോഡില്‍ വ്യാഴാഴ്ച പേട്ട സ്‌കൂളിന് സമീപം പിക് അപ് വാനിന് പിന്നില്‍ ബ ലോറോ ഇടിച്ച് കയറിയും അപകടമുണ്ടായി. പാറത്തോട് പഞ്ചായത്ത് ഓഫീസ് വള വിലും സമീപത്തുമായി മുന്‍പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന് സമീപത്തെ വളവുകള് നിവര്‍ത്തണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കലുങ്കിന്റെ ഭാഗത്ത് വീതി കൂട്ടി നിര്‍മിച്ചെങ്കിലും ഗതാഗത യോഗ്യമാക്കിയിട്ടില്ല. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേഗ നിയന്ത്രണ സംവീധാനങ്ങളടക്കം സ്ഥാപിച്ച് അപകടം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.