കാഞ്ഞിരപ്പള്ളി: എസ്.എന്‍.ഡി.പി. യോഗം 55ാം നമ്പര്‍ ശാഖ ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ ഉത്സവം വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ നടത്തും. വെള്ളിയാഴ്ച രാവിലെ 6.30ന് അഷ്ടദ്രവ്യഗണപതിഹവ നം, 8.30ന് ശാഖാ പ്രസിഡന്റ് വി.ആര്‍. പ്രദീപ് പതാക ഉയര്‍ത്തും, 7.30ന് കലവറ നിറ യ്ക്കല്‍, ഉച്ചകഴിഞ്ഞ് നാലിന് ഗണപതിയാര്‍ കോവില്‍ ക്ഷേത്രാങ്കണത്തില്‍ നിന്ന് പഞ്ച ലോഹവിഗ്രഹ ഘോഷയാത്ര ആരംഭിക്കും.

കുന്നുംഭാഗത്തുള്ള ശാഖാങ്കണത്തില്‍ എത്തിച്ചേരുമ്പോള്‍ വിഗ്രഹസ്വീകരണ സമ്മേളനം എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെ യ്യും. എസ്.എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അ ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. നടപ്പന്തല്‍ സമര്‍പ്പണം നടത്തും. ശനി യാഴ്ച രാവിലെ ആറിന് അഷ്ടദ്രവ്യഗണപതിഹവനം, 10.35നും 10.50നും ഇടയില്‍ താ ഴികക്കുട പ്രതിഷ്ഠ, 11ന് ഉച്ചപൂജ തുടര്‍ന്ന് അമൃതഭോജനം, 7.30ന് ബ്രഹ്‌മകലശപൂജ, കലശാധിവാസം.

ഞായറാഴ്ച രാവിലെ 9.05നും 10.10നും ഇടയില്‍ പ്രതിഷ്ഠ. ഗുരുപ്രകാശം സ്വാമി, വിള ക്കുമാടം സന്ദീപ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വവും ക്ഷേത്രം മേല്‍ശാന്തി അനീഷ് ശാന്തി സഹകാര്‍മികത്വവും വഹിക്കും. തുടര്‍ന്ന് കലശാഭിഷേകങ്ങള്‍, 11ന് നടക്കുന്ന സ മര്‍പ്പണ സമ്മേളനം എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പ ള്ളി ഉദ്ഘാടനം ചെയ്യും.ഹൈറേഞ്ച് യൂണിയന്‍ സെക്രട്ടറി അഡ്വ.പി. ജീരാജ് അധ്യക്ഷത വഹിക്കും.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.യോ ഗം കൗണ്‍സിലര്‍ എ.ജി. തങ്കപ്പന്‍ കാണിക്ക മണ്ഡപ സമര്‍പ്പണം നടത്തും. യൂണിയന്‍ പ്ര സിഡന്റ് ബാബു ഇടയാടിക്കുഴി കൊടിമരസമര്‍പ്പണം നടത്തും. യൂണിയന്‍ വൈസ് പ്ര സിഡന്റ് ലാലിറ്റ് എസ്. തകിടിയേല്‍ മണ്ഡപ സമര്‍പ്പണം നടത്തും. ചങ്ങനാശ്ശേരി യൂണി യന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട് തിടപ്പള്ളി സമര്‍പ്പണം നടത്തും. ഹൈറേഞ്ച് യൂണിയ ന്‍ സെക്രട്ടറി അഡ്വ. പി. ജീരാജ്, ശാഖാ ഭാരവാഹികളായ പി.എം. മണി, ജി. സുനില്‍കു മാര്‍, എം.ആര്‍. സജി, എസ്. ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.