ഫേസ്ബുക്കിലൂടെ  പരിചയപെട്ട 19 കാരിയെ റബ്ബര്‍തോട്ടത്തില്‍ കൊണ്ടുപോയി പീഡി പ്പിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം ,അമരാവതി  നെടുങ്കുന്നത്ത് സജിത്(24)നെയാണ്  മുണ്ടക്കയം സി.ഐ.വി.ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ടൗണിനു സമീപ പ്രദേശത്ത് താമസക്കാരിയായ യുവതിയുമായി ഫേസ്ബുക്കിലൂടെയാ ണ് യുവാവ് പരിചയപെട്ടതത്. വ്യാഴാഴ്ച വൈകിട്ട് ബൈക്കിലെത്തി യുവതിയെ കൂട്ടി കൊണ്ടുപോയി കരിനിലത്തെ റബ്ബര്‍തോട്ടത്തില്‍ വച്ചുപീഡിപ്പിക്കുകയും പിന്നീട് വീട്ടി ല്‍ തിരികെ എത്തിച്ചതായാണ് മൊഴി.

പേരു തെറ്റി നല്‍കിയ മൊഴിയെ തുടര്‍ന്നു പൊലീസ് നിരവധി പേരെ  ചോദ്യം ചെയ്തി രുന്നു. പിന്നീട് ഫേയ്‌സ് ബുക്കിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.