മുണ്ടക്കയം: പത്തുവയസുകാരന്‍ നായിഫിന് ഒന്നര സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍ ആത്മ സംതൃപ്തി നല്‍കുന്നു, ഈ റമദാനിലും നായിഫ് മുഹമ്മദിന്റെ ഖുര്‍ ആന്‍ പാരായണം ഈ കൊച്ചു ഖുര്‍ആനില്‍ തന്നെ.

ഏന്തയാര്‍, പ്ലാശേരില്‍ ഖാലിദ് സഖാഫി – ബിസ്മി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാ മനായ നായിഫ് മുഹമ്മദ് റമദാന്റെ ഒരുക്കത്തിലാണ്. ഇനിയുള്ള മുപ്പത് ദിനങ്ങളിലും ഖുര്‍ആന്‍ പാരായണം താന്‍ നിധിപോലെ സൂക്ഷിച്ചു വരുന്ന തന്റെ കൊച്ചു ഖുര്‍ആനി ലായിരിക്കും. വീട്ടില്‍ ചെറുതും വലുതുമായ നിരവധി ഖുര്‍ആന്‍ കൈവശമുണ്ടങ്കിലും അപൂര്‍വ്വമായ ചെറിയ ഖുര്‍ആനിലെ പാരായണം കൂടുതല്‍ ആത്മ സംതൃപതി നല്‍കു മെന്ന വിശ്വാസത്തിലാണ് വിദ്യാര്‍ത്ഥി. തന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊ പ്പം 2015ല്‍ ഉംറ യാത്രയില്‍ മക്കയില്‍ നിന്നും ലഭിച്ചതാണ് ഖുര്‍ആന്‍. അന്ന് പ്രായം 6 വയസ്.

പിതാവ് ഖാലിദ് സഖാഫിയുടെ സുഹൃത്ത് നായിഫ് മുഹമ്മദ് എന്ന കുഞ്ഞ് ഹാജിക്ക് സ ന്തോഷത്തോടെ കൈമാറിയതാണ് ഈ കുഞ്ഞു ഖുര്‍ ആന്‍. ഒന്നര സെന്റീമീറ്റര്‍ ഉയരവും ഒരു സെന്റീമീറ്റര്‍ വീതിയുമുള്ള കുഞ്ഞന്‍ ഖുര്‍ ആനില്‍ ചെറിയ അക്ഷരത്തില്‍ മുപ്പത് അധ്യായങ്ങളുമുണ്ട്. തൂക്കം വെറും പത്തു ഗ്രാം മാത്രം.ചെറിയ ഖുര്‍ ആനിലെ ചെറിയ അക്ഷരം വായിക്കാന്‍ പ്രത്യേക ലെന്‍സും കൈവശമുണ്ട്.

വിലമതിക്കാന്‍ കഴിയാത്ത ഖുര്‍ ആന് നാട്ടിലെത്തിയപ്പോള്‍ നിരവധി പേര്‍ വില പറ ഞ്ഞെത്തിയെങ്കിലും നായിഫ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. രണ്ടര സെ.മി. ഉയരവും ഒന്നര സെ.മി. വിതിയുള്ളതും.മൂന്ന് സെ.മി. ഉയരം 2 വീതി, 6 സെ.മി ഉയരം നാലു വീ തി, 9 സെ.മി. ഉയരം 6 വീതി, 10 സെ.മി. ഉയരവും 6. സെ.മീ. വീതിയുമുള്ള മറ്റു അഞ്ചു ഖുര്‍ആന്‍ കൂടി നായിഫ് മുഹമ്മദിന്റെ ശേഖരണത്തിലുണ്ട്. എന്നാലും ഏറ്റവും ചെറി യ ഖുര്‍ ആനോടാണ് നായിഫിന് ഇഷ്ട കൂടുതല്‍. മകന്റെ ഖുര്‍ആനോടുള്ള ഇഷ്ടം മനസി ലാക്കിയാണ് പിതാവ് ഖാലിദ് സഖാഫി വിവിധ വിദേശ രാജ്യങ്ങളിലെ സ്വകാര്യ യാത്ര ക്കിടെ കൗതുകം തോന്നുന്ന ഖുര്‍ആനുകള്‍ വാങ്ങി യിട്ടുള്ളത്.

മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നാ യിഫ് മുഹമ്മദ്. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫാത്തിമ, രണ്ടു വയസുകാരന്‍ അഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്. മൂവരും ഒരുമിച്ചു ചേര്‍ന്നാണ് ഖുര്‍ ആന്‍ സൂ ക്ഷിച്ചു വരുന്നത്.