കാഞ്ഞിരപ്പള്ളി: നാഷണല്‍ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയുടെ പട്ടിക വര്‍ഗ്ഗ വിഭാഗ ങ്ങള്‍ക്കുള്ള നിയമ സേവനത്തിനായുള്ള സ്‌കീം പ്രകാരം കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടുകൂടി 23.03.2018 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളില്‍ വച്ച് പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് വേണ്ടി നിയമസേ വന ക്യാമ്പ് നടത്തുന്നു.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളായ റവന്യൂ, പട്ടികവര്‍ഗം, സിവില്‍ സപ്ലൈസ്, വനം,എക്സൈസ്, പോലീസ്, ഗ്രാമപഞ്ചായത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയ ങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും അനന്തരനടപടികള്‍ക്കും അവസരമുണ്ടായി രിക്കുന്നതാണ്. വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും സൗജന്യ മെഡി ക്കല്‍ ക്യാമ്പും മരുന്നു വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ജില്ലാ ജഡ്ജിയും, കോട്ടയം ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി ചെയര്‍പേഴ്സണുമായ എസ്.ശാന്തകുമാരി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.ഇജാസ് കോട്ടയം ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി സെക്രട്ടറി ഇന്‍ചാര്‍ജ്ജും സബ് ജഡ്ജുമായ കെ.പി തങ്കച്ചന്‍ കാഞ്ഞിരപ്പള്ളി ജുഡിഷ്യല്‍ 1-ാം ക്ലാസ് മജിസ്ട്രേറ്റും താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മറ്റി ചെയര്‍പേഴ്സണുമായ റോഷന്‍ തോമസ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കും

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവന്‍ ആളുകളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍പേഴ്സണ്‍ റോഷന്‍ തോമസ് അറിയിച്ചു. പത്രസമ്മേളനത്തില്‍ ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കുന്നത്ത്, എം.കെ..അനന്തന്‍, ഡി.മുരളീധര്‍, രേണുകാ റാം, ദീപാ സോമന്‍, എം.എ.ഷാജി, കെ.അജിത്, റ്റി.വി ദിലീപ് കുമാര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.