കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപാ വിനിയോഗിച്ച് കോൺ ക്രീറ്റ് ചെയ്ത പത്തൊമ്പതാം വാർഡിലെ അഞ്ചിലിപ്പ – നെടുങ്ങാട് റോഡിന്റെ ഉദ്ഘാട നം പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ നിർവ്വഹിച്ചു.വാർഡംഗം റോസമ്മ വെട്ടി ത്താനം അദ്ധ്യക്ഷയായി.പഞ്ചായത്തംഗം എം.എ.റിബിൻ ഷാ, അപ്പച്ചൻ വെട്ടിത്താനം, സി.ഡി.എസ് മെംബർ ലൈല ഷാജി, പാപ്പച്ചൻ കാലാപറമ്പിൽ,ഷെമീർ ഷാ അഞ്ചിലിപ്പ, ബേബിച്ചൻ തുണ്ടത്തിൽ ,സിറാജ് എന്നിവർ പ്രസംഗിച്ചു.

റോഡിന്റെ തുടർ നിർമാണങ്ങൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടു ത്തി പൂർത്തികരിക്കാൻ നടപടികൾ സ്വീകരിച്ചതായി വാർഡംഗം റോസമ്മ വെട്ടിത്താനം അറിയിച്ചു.