ദേശീയപാതയെ ഗുണനിലവാരത്തിലാക്കാൻ എരുമേലി – കണമല റോഡിന് 15 കോടി യുടെ നവീകരണം ആരംഭിച്ചു. എരുമേലി : പ്രധാന ശബരിമല പാതയായ എരുമേലി-കണമല ശബരിമല റോഡിനാണ് ദേശീയപാതയായിട്ടും ഗുണനിലവാര മില്ലാതിരുന്നത്. 15 കോടി രൂപ ചെലവിട്ട് എരുമേലി മുതൽ കണമല വരെ 13 കിലോ മീറ്റർ റോഡ് ഉന്നത നിലവാരത്തിലാക്കുന്ന പണികൾക്ക് തുടക്കമായെന്ന് ദേശീയപാതാ റോഡ് വിഭാഗം കാഞ്ഞിരപ്പളളി സെക്ഷൻ അസി.എഞ്ചിനീയർ പറഞ്ഞു. ടാറിംഗ് നടത്താനുളള പ്രതല നിരപ്പിൻറ്റെ ലെവൽ നിർണയിക്കുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.

ടാറിംഗ് ജോലികൾ അടുത്ത ശബരിമല സീസണിൽ പൂർത്തിയാകും. ദേശീയപാതയായി നിർമിച്ച ഈ റോഡിൽ എട്ട് മീറ്റർ വീതിയിൽ ബിഎം &ബിസി യിൽ മൂന്നാംഘട്ട ടാറിംഗ് ജോലികളാണ് ഇനി നടത്തുക. ടൗണുകളിൽ ടൈൽസ് പാളികൾ പാകും. കണമല, മുട്ടപ്പ ളളി, മുക്കൂട്ടുതറ എന്നിവിടങ്ങളിലാണ് ടൈലുകൾ പാകുക. റോഡിൻറ്റെ വശങ്ങളിൽ സ്ലാബ് പതിപ്പിച്ച് കോൺക്രീറ്റ് നിർമിത ഓടകൾ നിർമിക്കും. പതിവായി വെളളക്കെട്ടു ണ്ടാകുന്ന ഭാഗങ്ങളിൽ പ്രതല നിരപ്പ് ഉയർത്തും. നടപ്പാതകൾ നിർമിക്കും. വീതി കുറ ഞ്ഞ സ്ഥലങ്ങളിൽ റോഡിന് പരമാവധി വീതി ഉറപ്പാക്കും. ചില സ്ഥലങ്ങളിൽ ടാറിംഗിന് പകരം കോൺക്രീറ്റിംഗ് നടത്തും.ഇന്ധനലാഭം കൈവരുന്നതും തിരയിളക്കമില്ലാത്തതും അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുന്നതുമായ നിർമാണ പ്രവർത്തനങ്ങളാണ് കരാർ ചെയ്ത് ടെൻഡറായി നിർമാ ണത്തിലേക്കെത്തിയിരിക്കുന്നതെന്നു ദേശീയ പാത അതോറിറ്റി പറയുന്നു. കരിങ്കല്ലുമുഴി യിലെ ദുർഘട കയറ്റവും കണമലയിലെ അപകടകരമായ ഇറക്കവുമാണ് പാതയിലെ പ്രധാന അപകടസാധ്യതാ പ്രദേശങ്ങൾ. കൂടുതൽ സുരക്ഷിതമായ നിലയിലേക്ക് ഈ ഭാഗങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. നിരവധി ജീവൻ പൊലിഞ്ഞ കണമല ഇറക്ക ത്തിൽ റോഡ് സുരക്ഷക്കുളള നവീകരണമാണ് പ്രത്യേകമായി നടത്തുക. പി സി ജോർജ് എംഎൽഎ യുടെ നിവേദനത്തിലാണ് നവീകരണത്തിന് നടപടികളായത്.

എരുമേലി മുതൽ മുക്കൂട്ടുതറ വരെ പാതയുടെ ഇരുവശങ്ങളിലെയും ടാറിംഗ് വെട്ടി പ്പൊളിച്ച് പൈപ്പുകളിട്ടത് മൂലമാണ് റോഡിനു ഗുണനിലവാരം നഷ്‌ടമായത്‌. ജല അഥോ റിറ്റി ഫണ്ട് നൽകിയതുപയോഗിച്ച് കുഴിയടയ്ക്കൽ നടത്തി. എന്നാൽ ഒരേ പ്രതല നിരപ്പി ലുളള ടാറിംഗ് നിലവാരം നഷ്ടമായി. തിരയിളക്കമില്ലാത്ത രണ്ട് പാളി ടാറിംഗ് പൂർത്തി യായ റോഡിൻറ്റെ വശങ്ങൾ വെട്ടിപ്പൊളിച്ച് താഴ്ത്തിയതോടെ ഗുണനിലവാരം നഷ്ടമാ കുകയായിരുന്നു. പമ്പയിലേക്ക് ദൂരക്കുറവുളള പാതയെന്ന നിലയിൽ ഇതര സംസ്ഥാന തീർത്ഥാടകർ ഏറെയും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.