എരുമേലി : സത്യാഗ്രഹ സമരം ഒരു വർഷം പിന്നിട്ടതിനെ തുടർന്ന് ചെറുവളളി എസ്റ്റേ റ്റിലേക്ക് വ്യാഴാഴ്ച ഭൂസമര മുന്നണി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഇടത് സർക്കാർ കമ്മീഷൻ പറ്റുന്ന ബ്രോക്കർമാരായെന്ന് മാർച്ച് ഉത്ഘാടനം ചെയ്ത മുന്നണി ചെയർമാൻ കെ കെ എസ് ദാസ് പറഞ്ഞു. കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ സംസാരിച്ചത് എതിർ കക്ഷികൾക്ക് വേണ്ടിയായിരുന്നു. ചെറുവളളി എസ്റ്റേറ്റ് ഉൾപ്പടെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളെല്ലാം സർക്കാരിൻറ്റേതാണ്.

എന്നാൽ ഇത് ഏറ്റെടുക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചത് എസ്റ്റേറ്റുടമകൾക്ക് തോട്ട ങ്ങൾ സ്വന്തമായി കിട്ടനായിരുന്നെന്ന് കോടതിയിലെ പരാജയം വ്യക്തമാക്കുന്നെന്ന് കെ.കെ എസ് ദാസ് പറഞ്ഞു.എസ്റ്റേറ്റ് കവാടത്തിൽ വെച്ച് മാർച്ച് പോലിസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ധർണ നടത്തി. 

ജോൺ പെരുവന്താനം, ടി കെ രജ്ഞിത് കുമാർ, എം കെ ദാസൻ തുടങ്ങിയവർ പ്രസംഗി ച്ചു. മണിമല സി ഐ ടി ഡി സുനിൽ കുമാറിൻറ്റെ നേതൃത്വത്തിൽ വൻ പോലിസ് സംഘ മാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. സമരക്കാർക്കെതിരെ ഗതാഗത തടസം സൃഷ്ടിച്ചതിന് പോലിസ് കേസെടുത്തു.