കാഞ്ഞിരപ്പള്ളി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും തെറ്റായ റബ്ബര്‍ നയത്തിനെതിരെയും എന്‍.സി.പി ബ്ലോക്ക് കമ്മറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്‍ പില്‍ ധര്‍ണ നടത്തി. റബ്ബര്‍ നയം പുനപരിശോധിക്കണമെന്നും റബ്ബറിന് ന്യായമായ വില നല്‍കി കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് റ്റി.വി ബേബി, പി.എസ് നായര്‍, പി.എ താഹ, ബീന ജോബി, മിര്‍ഷാ ഖാന്‍ മങ്കാശ്ശേരി, പി.എം ഇബ്രാഹിം, കെ.ആര്‍ ഷൈജു, കെ.പി നസീര്‍, പ്രവീണ്‍ ജി. നായര്‍, തോമസ് തീപ്പൊരി, റെജി കുന്നുംപുറം,ഗോണ്‍സാല തോമസ്, റിന്റോ തെക്കേമുറി എന്നിവര്‍ സംസാരിച്ചു.