ലോക പരിസ്ഥിതി ദിനാചരണം പരിസരം വ്യത്തിയാക്കി തൊഴിലുറപ്പ്  തൊഴിലാളി കള്‍ മാത്യകയായി. പാറത്തോട് പഞ്ചായത്ത് 17ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴി ലാളികള്‍ ഒരു ദിനം തങ്ങളുടെ വേതനം വാങ്ങാതെ വാര്‍ഡിലെ പ്രധാനപ്പെട്ട റോഡു കളും , പൊതുസ്ഥലങ്ങളും വ്യത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരി ക്കു കയും ചെയ്തു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ജിജിമോള്‍ ഫിലിപ്പ് തുടര്‍ന്ന് നടന്ന പരിപാടിക്ക് നേത്യത്വം നല്‍കി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ബിഎഡ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം വിപുലമായ പരിപാടികളോ ടെ നടത്തി.പേട്ട ഗവൺമെൻറ് ഹൈസ്കൂൾ വളപ്പിൽ 100 വൃക്ഷത്തൈകൾ വെച്ച് പിടി പ്പിച്ച് പച്ചതുരുത്ത് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രിൻ സി പ്പൽ എ. റെജീനയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.എ ഷെമീർ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് കോ – ഓർഡിനേറ്റർ പാർവതി .പി. മണിക്കുട്ട ൻ, പി. ഇന്ദിര, കൃപ മരിയ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.