മുണ്ടക്കയം:വേനൽ കനത്തതോടു കൂടി മലയോര മേഖല കുടിവെള്ളത്തിനായി നെട്ടോട്ട മോടുന്ന സാഹചര്യത്തിലാണ് മുണ്ടക്കയം പഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ് ജല സ്രോതസ്സിൽ തേനീച്ചയുടെ ശല്യം . സ്വകാര്യ വെക്തിയുടെ പുരയിടത്തിലെ പാറ ഖനനത്തിന് ശേഷം മുള്ള ഉറവ വറ്റാത്തജല സ്റോതസ് ലാണ് സംഭവം .മൂന്നു വാർഡുക ളിലായി നൂറിൽ പരം കുടുംബങ്ങൾ വെള്ളം ശേഖരിക്കുന്ന ജല സ്രോതസിലാണ് ഭീകരാ വസ്ഥ നിലനിൽക്കുന്നത്. വെള്ളം ശേഖരിക്കുന്നതിനോ കുളിക്കാനോ പോകണമെങ്കിൽ ചൂട്ടുകറ്റയും തീപ്പട്ടിയും കൂടി കരുതണം .പതിനാറോളം തേനീച്ച കോളനികളാണ് പാറയുടെ മുകൾ ഭാഗത്ത് ഉള്ളത്. മുൻ കാലങ്ങളിൽ പരുന്ത് തുടങ്ങിയ പക്ഷികൾ തേനിച്ച കോളനികൾ ഇളക്കുമ്പോൾ മാത്രമേ ആളുകളെ തേനീച്ചകൾ കുത്തിയിരുന്നു ഒള്ളു , പക്ഷേ അടുത്ത നാവുകളിലായി ആളുകൾ കുളത്തിനടുത്തേക്ക് ചെല്ലുമ്പോൾ തന്നെ ഈച്ചകൾ കുത്തുവാൻ തുടങ്ങി .കഴിഞ്ഞ ദിവസം ടാപ്പിങ്ങ് തൊഴിലാളിയെ ഉൾപ്പടെ നിരവധി ആളുകളെയാണ് ഈച്ച കുത്തിയത്. ഒരാഴ്ച മുമ്പ് എണ്ണായിരം രൂപക്ക് തേനീച്ചകളെ കത്തിക്കുന്നതിനായി അങ്കമാലിയിൽ നിന്നും ഒരു സംഘത്തെ നാട്ടുകാർ എത്തിച്ചിരുന്നു എങ്കിലും തേനീച്ച കോളനികളുടെ എണ്ണകൂടുതലും പാറയുടെ ഉയര കൂടുതലും കാരണം ശ്രമം ഉപേഷിച്ച് മടങ്ങുകയാണ് ഉണ്ടായത്.ബായി മലയിലേക്ക് പെരും ചുഴി കുടിവെള്ള പദ്ധതി ഉണ്ടങ്കിലും മലമുകളിലുള്ള ജലസംഭരണിയിലേക്ക് ഉള്ള ദൂര കൂടുതൽ കാരണം പലപ്പോഴും മോട്ടോർ തകരാറി ലാവുകയാണ് പതിവ് .കോളനിക്കാർ സ്വന്തം കാശു മുടക്കി പല തവന്ന മോട്ടോർ റിപ്പയർ ചെയ്തിരുന്നു എങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു. വെള്ളം മുടങ്ങിയതോടെ മാസങ്ങളായി 800 മുതൽ ആയിരം രൂപ വരെ മുടക്കി ആഴ്ചകൾ തോറും കുടിവെള്ളം എത്തിച്ചാണ് മിക്ക കുടുംബ ളും കഴിഞ്ഞുകൂടുന്നത്.കൂലി പണി എടുത്ത് ഉപജീവനം നടത്തുന്ന സാധാരണക്കാരായ ഇവർക്ക് കിട്ടുന്നതിൽ ഭൂരിഭാഗം തുകയും കുടിവെള്ളത്തിനായി മുടക്കേണ്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്