കിഫ്ബി പദ്ധതിയിൽപ്പെടുത്തി സഠസ്ഥാന സർക്കാർ 15 കോടി രൂപ ചെലവിൽ നിർ മ്മിക്കുന്ന എരുമേലി ദേവസ്വം ഓഫീസ് – ഇടത്താവള  സമുച്ചയത്തിന് ഏപ്രിൽ 18ന് രാവിലെ പത്തിന് മന്ത്രി കെ രാധാകൃഷണൻ തറക്കല്ലിടുമെന്ന് അഡ്വ.സെബാസ് റ്റൻകുളത്തുങ്കൽ എംഎൽഎ.
എരുമേലി ദേവസ്വം ഹാളിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് അ ഡ്വ അനന്തഗോപൻമുഖ്യ പ്രഭാഷണം നടത്തും.എരുമേലി വലിയമ്പലത്തോട് ചേർന്നു് നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കിയ ശേഷമാണ് ഇവിടെ പുതിയ മന്ദിരം നിർമ്മി ക്കുന്നതു് 4251 സ്ക്വയർ ഫീറ്റിലാണ് ഒന്നാം നില നിർമ്മിക്കുക. ജീവനക്കുള്ള മെസ്, അടുക്കളാ,ശൗചാലയങ്ങളും കുളിമുറികളും 16 വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനു ള്ള സൗകര്യമൊരുക്കും. ഗ്രൗണ്ട് ഫ്ലോറിൽ 448 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാ ൻ ഉതകുന്ന ഡൈനിംഗ് ഹാളും അടുക്കളും ടോയ്ലറ്റ് സൗകര്യമുണ്ടാകും.ഒന്നാം നിലയി ൽ 150 പേർക്ക് ഉപയോഗിക്കുന്ന ഡോമി റ്റ റി ,ലോക്കർ റൂം, അടുക്കള, ശൗചാലയം എ ന്നിവ ഉണ്ടാക്കും.ഇത് അന്നദാനം കെട്ടിടം എന്നറിയപ്പെടും.
843.70 സ്ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന ഗസ്റ്റ് ഹൗസ് സമുച്ചയത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറി ൽ ബാത്ത് – ശൗചാലയം സംവിധാനങ്ങളോടെ എട്ടു മൂരികളുണ്ടാകും.ഒന്നാം നി ലയി ൽ എട്ടു മുറികളും മീറ്റിംഗ് ഹാളും ഓഫീസ് മുറികളും ഉണ്ടാകും. അടുത്ത ശബരിമല സീസണുമുമ്പ് ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.