കാഞ്ഞിരപ്പള്ളി: കുന്നുംഭാഗവും ചിറക്കടവ് ഏഴാം വാര്‍ഡും കേന്ദ്രീകരിച്ച് കോവിഡ് രോഗികള്‍ക്കായി സൗജന്യ നിരക്കില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി. കോവിഡ് പ രിശോധനയ്ക്കും രോഗികളെയും മറ്റും ആശുപത്രികളിലും കോവിഡ് സെന്ററിലേ ക്കും കൊണ്ടുപോകുന്നതിനുമായി വാര്‍ഡ് മെംബര്‍ ആന്റണി മാര്‍ട്ടിന്റെ നേതൃത്വ ത്തിലാണ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയത്.

ഡോ.എന്‍. ജയരാജ് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡ ന്റ് സി.ആര്‍. ശ്രീകുമാര്‍, സുമേഷ് അന്‍ഡ്രൂസ്, രവീന്ദ്രന്‍ നായര്‍, ഷാജി പാന്പൂരി, കെ. ബാലചന്ദ്രന്‍, റെജി കാവുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മനോജ് ചീരംവേലി നല്‍കിയ വാഹനമാണ് കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നത്.