കേരളത്തിലെ  സാധാരണ ജനങ്ങളുടെ മേൽ നികുതിയുടെ അധികഭാരം കെട്ടി ഏൽ പ്പിച്ച് സംസ്ഥാന സർക്കാർ പകൽ കൊള്ളയാണ് നടത്തുന്നതെന്ന് എഐസിസി അം ഗം ജോസഫ് വാഴക്കൻ. കോൺഗ്രസ് കാഞ്ഞിരപ്പള്ളി,കറുകച്ചാൽ ബ്ലോക്ക് കമ്മറ്റിക ളുടെ സംയുക്താഭിമുഖ്യത്തിൽ  ജനപ്രതിനിധികൾക്കും ബാങ്ക് ഭരണസമിതി അംഗ ങ്ങൾക്കുമായി നടത്തിയ “വിഷൻ 2025” ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പെട്രോളിനും ഡീസലിനും വൈദ്യുതിക്കും കുടിവെള്ളത്തി നും മോട്ടോർ വാഹന നികുതിയിലും വർദ്ധനയുണ്ടായി.

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം, ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേ ക നികുതി, ബൈക്കിന്റെ ഒറ്റ തവണ നികുതി രണ്ടു ശതമാനം,തദ്ദേശസ്ഥാപനങ്ങളി ലെ സേവനങ്ങൾക്കും ഫീസ് വർദ്ദിപ്പിച്ചു. ബജറ്റിലൂടെ വർദ്ധിപ്പിച്ച അധിക നികുതി ഉ ടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ ബഹുജന സമരത്തിന് കോൺഗ്രസ് നേതൃത്വം ന ൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് പ്രസി ഡന്റ് ജോ പായിക്കാട് അധ്യക്ഷത വഹിച്ചു.”പൊതു പ്രവർത്തനത്തിൽ ജനപ്രതിനിധി കളുടെ പങ്ക് “എന്ന വിഷയത്തിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ക്ലാസ് ന യിച്ചു.ആന്റോ ആന്റണി എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, സുഷമ ശിവദാസ്, കാഞ്ഞിരപ്പള്ളി ബ്ളോ ക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ ,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി.വി. സോമൻ മണ്ഡലം പ്രസിഡന്റുമാരായ മനോജ് തോമസ്, ബിജു പത്യാല, ജയകുമാർ കുറിഞ്ഞിയിൽ,ജോജി മാത്യു, പി.ഡി രാധാകൃഷ്ണ പിള്ള , റോബിൻ വെള്ളാപ്പള്ളി, ജോൺസൺ  ഇടത്തിനകം, ഷെറിൻ സലീം, നെടുംകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ബീന, ശ്രീകല ഹരി എന്നിവർ പ്രസംഗിച്ചു.