സംസ്‌ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെയും യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മറ്റിയുടെയും നേതൃ ത്വത്തിൽ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പ ഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രസിഡന്റ്‌ നാസർ കോട്ടവാതുക്കലിന്റെ അധ്യക്ഷ തയിൽ കൂടിയ യോഗത്തിൽ മുസ്ലിം ലീഗ് സംസ്‌ഥാന കൗണ്സിൽ അംഗം വി എസ് അജ്മൽ ഖാൻ ഉത്ഘാടനം ചെയ്യ്തു.

സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി വൈ. പ്രസിഡന്റ്‌ മാഹിൻ, യൂത്ത് ലീഗ് സംസ്‌ഥാന കൗണ്സിൽ അംഗം അബ്സാർ മുരുക്കോലി, മുസ്‌ലിയാർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അമീർ ചേനപ്പാടി, നെസീർ മണങ്ങല്ലൂർ, ഹബീബ്,ശിഹാബ്,ജീലാനി, ഇർ ഷാദ്, റിയാസ്,റഫീഖ് ,ഷാജഹാൻ, യൂനുസ് മേലെതെക്കേതിൽ അൻവർ തുടങ്ങിയ വർ സംസാരിച്ചു.