എരുമേലി : ശബരിമല തീർത്ഥാടനം പര്യവസാനിക്കാറായപ്പോൾ തോടുകളിലെങ്ങും മാലിന്യകൂമ്പാരം. ശുചീകരണം നടത്താത്തതിൽ പ്രതിഷേധിച്ച് ജനതാദൾ നേതാവും പാലിയേറ്റീവ് കെയർ പ്രവർത്തകനുമായ കരീം ആറ്റാത്തറ ശുചീകരണം നടത്തി.  ഗ്രാമ പഞ്ചായത്ത് ശുചീകരണം നടത്താത്തത് മൂലം രോഗങ്ങൾ പെരുകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് കെരീം ആരോപിച്ചു.അതേസമയം പഞ്ചായത്താകട്ടെ കൊച്ചുതോട് ശുചീകരിക്കാൻപദ്ധതിയില്ലെന്നാണ് വ്യക്ത മാക്കിയിരിക്കുന്നത്. തീർത്ഥാടകരേറെ ആശ്രയിക്കുന്നത് വലിയ തോടാണ്. വലിയ തോട്ടിൽ ശുചീകരണം നടത്താനാണ് പഞ്ചായത്ത് കരാർ നൽകിയിട്ടുളളത്. എന്നാൽ ടൗണിൻറ്റെ അടുത്തുളള കൊച്ചുതോട്ടിൽ വൻ തോതിലാണ് മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നത്.