രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സബ്ബ് ഡിവിഷനിലെ SPC കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സബ്ബ് ഡിവിഷൻതല ക്വിസ്സ് മത്സരവും, SSLC, +2 വിന് ഉന്നത വിജയം കൈവരിച്ച പോലീസ് ഉദ്യോഗസ്ഥരു ടെ കുട്ടികളെ അനുമോദിക്കൽ ചടങ്ങും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബുക്കുട്ടൻ എൻ. കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ ഷിന്റോ പി. കുര്യൻ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.ജെ. തോമസ് കാഞ്ഞിരപ്പള്ളി എസ്. ഐ. അരുൺ തോമസ് എന്നിവ രും ചടങ്ങില്‍ പങ്കെടുത്തു . രാവിലെ ആരംഭിച്ച ക്വിസ്സ് മത്സരത്തിൽ സബ്ബ് ഡിവിഷ നിലെ 15 സ്കൂളുകളിലെ കുട്ടികൾ 15 ടീമായി പങ്കെടുക്കുകയും എരുമേലി-ഉമിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിന് ഒന്നാം സമ്മാനവും, മണർകാട് ഇൻഫന്റ് ജീസസ് ഹൈസ്കൂളിന് രണ്ടാം സമ്മാനവും, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് ഹയർ ഹയർ സെക്കണ്ടറി സ്കൂളിന് മൂന്നാം സമ്മാനവും ലഭിച്ചു. ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും SSLC, +2 വിന് ഉന്നത വിജയം കൈവരിച്ച കാഞ്ഞിരപ്പള്ളി സബ്ബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ അനുമോദിക്കൽ ചടങ്ങും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐ.പി.എസ്. നിർവ്വഹിച്ചു.