കാട്ടനയുടെ അക്രമണത്തിൽ ബൈക്ക് യാത്രികനായ കൊമ്പുകുത്തി കുഴിയാനിക്കൽ ഷാ ജി മോൻ.കെ.കെ.യ്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ രാവിലെ എട്ടുമണിയോടെ യാണ് സംഭവം ഷാജി നോട്ടക്കാരൻ ആയുള്ള തോട്ടത്തിലേക്ക് പോകുമ്പോഴാണ് ആനയു ടെ ആക്രമണം ഉണ്ടായത്. മതമ്പ ഫോറസ്റ്റ് സ്റ്റേഷന് സമീപം വടശ്ശേരി റോഡിൽ വച്ചാണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഷാജി മോനെ കൃഷിയിടത്തിൽ നിൽക്കുകയായി രുന്ന ആന ഇറങ്ങി വന്ന ആക്രമിച്ചത്.
ആനയുടെ ആക്രമണത്തിൽ  നിലത്ത് വീണ ഷാജി ആനയുടെ കാലുകൾക്കിടയിൽ വീഴുക യും .കൂടുതൽ അക്രമണം ഉണ്ടാക്കുന്നതിന് മുൻപ്പ് ഉരുണ്ട് മാറിയതിനാൽ ഷാജിയ്ക്ക് ജീ വൻ തിരികെ ലഭിച്ചത്. കൂട്ടത്തിൽ 10-ഓളം തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിലും ആനയുടെ വരവ് കണ്ട് ഇവർ ഭയന്ന് ഓടി ഷാജിയെ അക്രമിക്കുന്നത് കണ്ട് തിരിച്ച് എ ത്തി ഇവർ ഒച്ചയിട്ടതിനെ തുടർന്ന് ആന പിൻതിരിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഷാജിയെ മുണ്ടക്കയം സർക്കാർ ആശുതിയിൽ എത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് ദി വസങ്ങളായി ആനയുടെ ശല്യം വളരെ രൂക്ഷമാണ് ആണ് ആനയുടെ ശല്യം ഒഴിവാക്കുന്ന തിനായി സ്ഥാപിച്ച സോളാർ വേലികൾ തകർത്താണ് ഇപ്പോൾ ജനവാസ മേഖലയെ ആന കൾ കൂട്ടത്തോടെ എത്തിയിരിക്കുന്നത്