കർണാടകയിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽകോളജിലെ എംഎസ്. വിദ്യാർഥി കോട്ടയം ആർപ്പൂക്കര ഏറത്ത് അദ്വൈതം വീട്ടിൽ ഡോ. എആർ സൂര്യ നാരായണനാ ണ് മരിച്ചത്.26 വയസായിരുന്നു.ഇന്ന് പുലർച്ചെ  12.30 ഓടെയാണ് അപകടമുണ്ടായത്.

മണിപ്പാൽ മെഡിക്കൽ കോളേജ് റോഡിൽ വച്ച് സൂര്യ സഞ്ചരിച്ചിരുന്ന കാർ നിയന്ത്ര ണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡ യറക്ടറും, സിഇഒയുമായ എ.എസ് രാജീവിൻ്റെയും, ബാങ്ക് ഓഫ് ബറോഡ ജനറൽ മാ നേജർ & സോണൽ മാനേജർ – (പൂനെ) ടി.എം മിനിയുടെയും മകനാണ്.

സഹോദരൻ: എ.ആർ.സുദർശനൻ ( എം.ബി.ബി.എസ് വിദ്യാർഥി,കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്).സൂര്യയുടെ സംസ്ക്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടിന് ആർപ്പൂക്കരയിലെ വീട്ടുവളപ്പിൽ നടക്കും.