ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍. വാഗമണ്ണിന് സമീപമാണ് മണ്ണിടിഞ്ഞ ത്. മണ്ണും, വൃക്ഷ ശിഖിരങ്ങളും റോഡില്‍ പതിച്ചു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ജില്ലയിലും കിഴക്കന്‍ മേഖലയിലും മഴ തുടരുകയാണ്.

ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ വഴിക്കടവ് ചെക്‌പോസ്റ്റിന് സമീപമാണ് മണ്ണിടിഞ്ഞ ത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലായ്ക്ക് സമീപം മൂന്നാനി, അമ്പാ റ, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ വെള്ളം കയറി. വാഹനങ്ങള്‍ വഴി തിരിച്ചു വിടു കയാണ്. ഭരണങ്ങാനം വിളക്കുമാടം റോഡിലും വെള്ളം കയറി.

പാലായില്‍ മെയിന്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഗതാഗത തടസ്സമില്ല. കൂട്ടിക്കല്‍ ച പ്പാത്തില്‍ വീണ്ടും വെള്ളം കയറി. മുണ്ടക്കയത്ത് ഇരുകരയും മുട്ടി വെള്ളമെത്തി. മൂക്കന്‍പെട്ടി പാലം മുങ്ങി. ഏയ്ഞ്ചല്‍ വാലി ഒറ്റപ്പെടുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം ഉയരുകയാണ്. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറി. ആശുപത്രിയുടെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.