പൊൻകുന്നം:കൊറോണ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ മാസ്കും ഗ്ലൗസും നൽകി ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി യിലേയ്ക്ക് ആവശ്യമായ മാസ്കും ഗ്ലൗസുമാണ് എത്തിച്ച് നൽകിയത്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ബി സുരേഷ്കുമാർ ആശുപത്രി സൂപ്രണ്ട് ഡോ.എം ശാന്തി ക്ക് സാധനങ്ങൾ കൈമാറി.
ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് പ്രസിഡന്റ് റംഷാദ് റഹ്മാൻ, ജില്ലാ കമ്മിറ്റിയംഗം ബി ഗൗതം, പൊൻകുന്നം മേഖലാ പ്രസിഡന്റ് പി എസ് ശ്രീജിത്ത് എന്നിവർ പങ്കെടു ത്തു.