കാർഷിക മേഖലയെ കോർപ്പറേറ്റ് വത്ക്കരിക്കാനുള്ള നീക്കത്തെ എതിർക്കും: ഷോൺ ജോർജ്ജ

കാഞ്ഞിരപ്പള്ളി : ലോകസഭ പാസ്സാക്കിയ കാർഷികോത്‌പ്പന്ന-വ്യാപാര-വാണിജ്യ ബിൽ ചെറുകിട-ഇടത്തരം കർഷകരെ ചൂഷണം ചെയ്തുകൊണ്ട് കാർഷിക മേഖലയെയും കോർപ്പറേറ്റ് വത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന്‌ ജനപക്ഷനേതാവ് ഷോൺ ജോർജ്ജ്.
പ്രസ്തുത ബിൽ മുഖാന്തരം കാർഷികോത്‌പ്പന്നങ്ങളുടെ വില മാത്രമല്ല കർഷകർ കൃഷി ചെയ്യേണ്ട വിളകളും അതിന് ഉപയോഗിക്കേണ്ട വിത്ത് ഇനങ്ങളും കുത്തകകൾ തന്നെ തീരുമാനിക്കുന്ന ഗുരുതര സാഹചര്യമായിരിക്കും സംജാതമാകുക.കൂടാതെ കോർപ്പറേറ്റ് കമ്പനികൾക്ക് താല്പര്യമുള്ള കാർഷിക വിളകളുടെ മാത്രം ഉത്പാദനം പ്രോത്സാഹിക്കപ്പെടുന്ന ഘട്ടത്തിൽ കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന വിപണിയിൽ കർഷകർ നിസ്സഹരാകുക വഴി വ്യാപകമായ കർഷക ചൂഷണമായിരിക്കും ഈ കർഷക ദ്രോഹ നയത്തിലൂടെ ഉണ്ടാകുകയെന്നും കേരള ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃയോഗം ഉത്ഘാടനം ചെയ്തുകൊണ്ട്  അഡ്വ ഷോൺ ജോർജ് പറഞ്ഞു.
ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കപ്പിയാങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി റെനീഷ് ചൂണ്ടച്ചേരി,പ്രവീൺ രാമചന്ദ്രൻ,ടോണി മണിമല,കൃഷ്ണരാജ് പായിക്കാട്ട്,ശാന്തി കൃഷ്ണൻ, ഐസക് കടന്തോട്,ബിനോയി മാർട്ടിൻ, രാജമ്മ പി കെ,റെജി തെക്കേമുറി,ജിജോ പതിയിൽ,സണ്ണി കൂടപ്പുഴ,രാജമ്മ പി കെ,റെജി കങ്ങഴ,പ്രശാന്ത് വേലായുധൻ, ഡിബിൻ അഞ്ചാനി,ടോണി കെ ജോർജ്,  ജിൻസ് ജോയി,ജോഷി പി.എഫ്,രാഖേഷ് വിഴിക്കത്തോട്, ബേബിച്ചൻ കോടിയാട്ട് തുടങ്ങിയവർ സംസാരിച്ചു.