കാഞ്ഞിരപ്പള്ളി: എയ്ഞ്ചൽ വാലി പ്രദേശത്ത് കർഷകർക്ക് അനുവദിച്ച നൽകിയ ഭൂമി യിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസി ന്റെ നേതൃത്വത്തിൽ താലൂക്കോഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കോൺ ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സെബാസ്റ്റിയൻ കുളത്തുങ്കൽ ധർ്ണ്ണ ഉദ്ഘാടനം ചെയ്തു. പമ്പാവാലിഎയ്ഞ്ചൽ വാലി പ്രദേശത്തെ കർഷകർ കൈവശം വച്ചിരിക്കുന്ന 502 ഹെക്ടർ ഭൂമിയുടെ പട്ടയം കൈമാറുവാൻ 2015ൽ ഉത്തരവായിരുന്നു.

ഇത് പ്രകാരം 2016 ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പട്ടയമേളയിൽ 522 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തിരുന്നു. എന്നാൽ ഉപാതിരഹിത പട്ടയമായി രുന്നിട്ടും കർഷകർക്ക് ഭൂമി ക്രയവിക്രയം നടത്താൻ കഴിയുന്നില്ലെന്ന് യോഗം ആരോപി ച്ചു. പതിറ്റാണ്ടുകളായി കൃഷിഭൂമിയായ സ്ഥലത്തിന് പട്ടയം ലഭിക്കാഞ്ഞത് കർഷകരെ യും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിലവിൽ കരം അടക്കുന്ന പട്ടയ ഭൂമിയുള്ള വർക്ക് ഭൂമി ഇട് വെയ്ക്കുന്നതിനും, രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഭൂമിയു ടെ ന്യായ വില നിശ്ചയിച്ച് വസ്തു ക്രയവിക്രയം നടത്തുന്നതിനുമുള്ള സ്വാതന്ത്രം കർഷ കർക്ക് നൽകണമെന്നും സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ മുഖ്യപ്രഭാഷണം നടത്തി. കേരള കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ, പി.ജെ സെബാസ്റ്റ്യൻ, പ്രസാദ് ഉരളികുന്നം, സാബു കാലാപ്പറമ്പിൽ, സണ്ണിക്കുട്ടി അഴമ്പ്രായിൽ, കെ. ജോർജ് വർഗ്ഗീസ് പൊട്ടൻകുളം, റോസമ്മ തോമസ്, മാത്യു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.