മുണ്ടക്കയം:സിപിഎംന്റെയും അഭയം പാലിയേറ്റിവ് കേറിന്റെയും ആഭിമുഖ്യത്തിൽ മുണ്ടക്കയത്തു ആരംഭിച്ച സാമൂഹ്യ അടുക്കള സിപിഎം ജില്ലാ കമ്മിറ്റി മെമ്പർ അഡ്വ . പി ഷാനവാസ്‌ ഉത്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിമാരായ സി.വി അനിൽകുമാർ ,പി കെ പ്രദീപ്‌, ബെന്നി നെയ്യൂർ, എം.ജി രാജു എന്നിവർ പ്രസംഗിച്ചു. സ്വന്തമായി ആ ഹാരം പാചകം ചെയാനാകാത്തവർക്കു സൗജന്യമായി  ഭക്ഷണം വിതരണം ചെയ്യും.
ആശുപത്രി കിടപ്പുകാർ ,ലോഡ്ജുകളിലും ,വീടുകളിലുമുള്ള അന്യ സംസ്ഥാന തൊഴിലാ ളികൾ ,ഭിക്ഷക്കാർ ,അലഞ്ഞു തിരിയുന്നവർ തുടങ്ങി വിശക്കുന്നവർക്കെല്ലാം ഭക്ഷണം നൽകുന്ന വിപുലമായ അടുക്കളയാണ് ഒരുക്കിയിട്ടുള്ളത്.