കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വെള്ളിയാഴ്ച്ച വെളുപ്പിനാണ് സംഭവം.മാനസിക വിഭ്രാ ന്തിയുള്ള പഴുമല സ്വദേശിയായ മധ്യവയസ്കനാണ് മരത്തിന്‍റെ മുകളിൽ കയറി ഭീതി പ്പെടുത്തിയത്. രാത്രി വീട്ടിന് വെളിയിൽ ഇറങ്ങി റോഡിലൂടെ നടന്ന ഇയാൾ എന്തോ കണ്ട് ഭയന്ന് ഓടുകയായിരുന്നു. ഒടുവിൽ ഓട്ടം നിന്നത് രണ്ട് കിലോമീറ്റർ അകലെ മര ത്തിന്റെ മുകളിൽ. രാവിലെ ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോളാണ് ഇയാളെ കാണു ന്നത്. ആദ്യം താഴെ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന മധ്യവയസ്ക്കനെ ഫയർ ഫോഴ്സെത്തി യാണ് താഴെയിറക്കിയത്.

വീട്ടുകാരും നാട്ടുകാരും കൂടി ഇയാളെ തിരക്കി ഇറങ്ങിയപ്പോഴാണ് സംഭവമറിയുന്നത്. താഴെ ഇറങ്ങാൻ പറ്റാതെ മരത്തിന്‍റെ മുകളിൽ ഇരുന്ന ഇയാളെ ഫയർ ഫോഴ്സെത്തി യാണ് താഴെ ഇറക്കിയത്. പിന്നീട് ഇയാൾ ജനറാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറഞ്ഞു.