ജൂലൈ ഏഴിന് നെടുങ്കുന്നത്ത് ആരംഭിച്ച ഡി വൈ എഫ് ഐ വാഴൂര്‍ ബ്ലോക്ക് സമ്മേളനത്തിന് സമാപനം. സഖാവ് അരുണ്‍ കുമാള്‍ നഗറില്‍ ചേര്‍ന്ന പതിനിധി സമ്മേളനം പ്രൊഫ: മനോജ് പട്ടാന്നൂര്‍ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റംഷാദ് റഹ്മാന്‍ അദ്യക്ഷത വഹി ച്ച യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി ബി സുരേഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ജോ. സെക്രട്ടറി AM എബ്രഹാം പ്രവര്‍ത്തന റിപ്പോര്‍ ട്ടും അവതരിപ്പിച്ചു.

മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന കഞ്ചാവ് മാഫിയക്കെതിരെ നടപടി സ്വീകരിക്കണമെ ന്നും വെള്ളാവൂര്‍ മേജര്‍ കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ത്യ മാക്കണമെന്നും പ്രമേയ ത്തിലൂടെ സമ്മേളനം ആവിശ്യപ്പെട്ടു..

സമ്മേളനം ഭാരവാഹികളായി റംഷാദ് റഹ്മാന്‍ ( പ്രസിഡന്റ്)എസ് ദീപു, ബി സതീഷ് കുമാര്‍ (വൈ. പ്രസിഡന്റ്), ബി സുരേഷ് കുമാര്‍ (സെക്രടറി), ബി.ഗൗതം, ബി അരുണ്‍ (ജോ. സെക്രട്ടറി) എം.പി രാഗേഷ് (ട്രഷറര്‍) അക്ബര്‍ ഷാ, ശ്രീകാന്ത് തങ്കച്ചന്‍ (സെക്രട്ടറിയേറ്റംഗങ്ങള്‍) എന്നിവരുള്‍പ്പെടെ 23 അംഗ കമ്മിറ്റിയെയും തിരഞ്ഞെടു ത്തു.