ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയയി ലെ വിവിധ മേഖല കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വർഗീയത തുലയട്ടെ എന്ന ചുവരെഴു ത്ത് സമരത്തിന് വൻ ജനപിന്തുണ.വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, കൂലി തൊഴിലാളി കൾ, വീട്ടമ്മമാർ, വയോധികർ അടക്കം ജീവിതത്തിന്റെ നാനാതുറകളിൽ ഉള്ളവർ ചുവരെഴുത്ത് സമരത്തിന് പിന്തുണയുമായെത്തി.

ചുവരെഴുത്ത് സമരം കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ  ജില്ലാ കമ്മറ്റിയംഗം V N രാജേഷ് ഉദ്ഘാടനം ചെയ്തു.CITU ജില്ലാ പ്രസിഡന്റ് vPഇബ്രാഹിം,കർഷശ്രീജേതാവ് ഹമീദ് കുട്ടി, ബ്ലോക്ക് പ്രസിഡന്റ് BRഅൻഷാദ്, ജില്ലാ കമ്മറ്റിയംഗം MAറി ബിൻ ഷാ, മുഹമ്മദ് നെജീബ്, BRബിബിൻ, ബാസിത് എന്നിവർ സംസാരിച്ചു.

എരുമേലിയിൽ ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദും, എലിക്കുളത്ത് ജില്ലാ കമ്മറ്റിയം ഗം KC സോണിയും, മുണ്ടക്കയത്ത്, G അനൂപും, സൗത്തിൽ അയൂബ് ഖാനും, മണിമ ലയിൽ VM വിഷ്ണുവും, കൂട്ടിക്കലിൽ, ജേക്കബ് ജോർജും, പാറത്തോട്ടിൽ മാർട്ടിൻ തോമസും, കോരുത്തോട്ടിൽ സ്നേഹ കലേഷും ചുവരെഴുത്ത് സമരം ഉദ്ഘാടനം ചെയ്തു.