എരുമേലി : 100 രൂപ കൊടുത്ത് ഒരു കുപ്പി ബിയർ വാങ്ങിയ യുവാക്കൾ 500 രൂപ യാണ് നൽകിയതെന്ന് പറഞ്ഞതോടെ നീണ്ട തർക്കത്തിനൊടുവിൽ ബിയർ പാർലറിലെ കസേരകളും ഉപകരണങ്ങളും അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

സിസി ക്യാമറ പരിശോധിച്ച അധികൃതർ 100 രൂപയാണ് യുവാക്കൾ തന്നതെന്നു ബോധ്യപെടുത്തിയതോടെയാണ് ആക്രമണം ഉണ്ടായതെന്ന് പറയുന്നു. പോലീസ് എത്തിയതോടെ യുവാക്കൾ ഓടി രക്ഷപെട്ടു. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.