എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ ആക്രമിച്ച ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. എസ്.ഡി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ജിതിൻ രാജു രണ്ടാം വർഷ ബിരുദ വിദ്യാർഥികളായ അലൻ അമൽ കുര്യൻ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്.

കോളേജ് പരിസരത്ത് താമസിച്ചിരുന്ന അമലിനെ ബലമായി പിടിച്ചുകൊണ്ടുപോയി, ക്ലാസ് കഴിഞ്ഞു വീടിന്റെ പരിസരത്ത് നിൽക്കുകയായിരുന്ന ജിതിന്റെയും അലെന്റെയും അടുത്തെത്തുകയും മൂന്നുപേരെയും ആയുധധാരികളായ അക്രമിസംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ സർക്കാർ ആശുപത്രി യിൽ ചികിത്സ തേടുകയും ചെയ്തു.

എ.ബി.വി.പി, ആർ.എസ്.എസ് ഹരിപ്രസാദ്, ശ്രീരാജ്,രാഹുൽ സിബി ,അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ഏരിയ കമ്മിറ്റി ആരോപിച്ചു. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ കമ്മിറ്റി ആവശ്യപ്പെട്ടു.