ചെറുവള്ളി: പൊൻകുന്നം-പുനലൂർ ഹൈവേയിൽ മണ്ണനാനിയിൽ കഴിഞ്ഞ ദിവസം രാത്രി കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം കടന്നുപോയി. പരിക്കേറ്റ ചെറുവള്ളി പുത്തേട്ട് അജേഷ്(35) മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരി ചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇടിച്ചിട്ട വാഹനം കണ്ടെത്താനായി മണിമല പോലീസ് പ്രദേശത്തെ സി.സി.ടി.വി.ക്യാമറകൾ പരിശോധിക്കുന്നുണ്ട്.
വഴിവിളക്കില്ലാത്തത് പ്രദേശത്ത് അപകടങ്ങൾക്ക് കാരണമാകുന്നതായി പരിസരവാ സികൾ പറഞ്ഞു. കഴിഞ്ഞ ദിവസം വാഹനം അതിവേഗം കടന്നുപോയപ്പോൾ വഴി യാത്രക്കാർക്ക് തിരിച്ചറിയാനാവാതെ വന്നതും വെളിച്ചമില്ലാത്തതുമൂലമാണ്.