എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ അടുത്ത ആഴ്ച വീണ്ടും ആരംഭിക്കാനിരിക്കെ സ്കൂളുകൾ വൃത്തിയാക്കാനുളള യജ്ഞത്തിന് തുടക്കമിട്ട് ഡിവൈഎഫ്ഐ. ഡിവൈ എഫ്ഐ കാഞ്ഞിരപ്പള്ളി സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിഴിക്കത്തോ ട് ഗവൺമെൻ്റ് സ്കൂൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തത്.
വിഴിക്കത്തോട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളാണ് ഡി വൈഎഫ്ഐ പ്രവർത്തകർ ചേർന്ന് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തത്.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ അടുത്ത ആഴ്ച വീണ്ടും ആരംഭി ക്കാനിരിക്കെയാണ് ഇവരുടെ സേവന പ്രവർത്തനം.  മാറാലകൾ അടക്കം തൂത്ത് വൃ ത്തിയാക്കിയതിനൊപ്പം, ക്ലാസ് മുറികളും, ബഞ്ച് ഡസ്ക് എന്നിവയും കഴുകി .കൂടാതെ സാനിറ്റൈസർ തളിച്ച് ഓരോ ക്ലാസ് മുറികളും അണുവിമുക്തമാക്കുകയും ചെയ്തു. പ രിസരത്തെ കാടും വെട്ടിത്തെളിച്ചു.
ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനം.ഇരുപതോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്ര ട്ടറി അജാസ് റഷീദ്, മേഖല പ്രസിഡൻ്റ് ജസ്റ്റിൻ ജോർജ്,സെക്രറി അയൂബ് ഖാൻ ,ഷംനാ സ്സലാം , അക്ഷയ്, ആദർശ് എന്നിവർ നേതൃത്വം നൽകി.