ഈ മാസം 26 മുതൽ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ്.പരീക്ഷ കൾ ഉടൻ നടത്തുന്നതാണ് വിദ്യാർത്ഥികളുടെ ഭാവിക്കടക്കം നല്ലതെന്ന് കോർപ്പറേറ്റ് മാ നേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറി പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ചില കോണു കളിൽ നിന്ന് ശക്തമാകുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെ ൻ്റിൻ്റെ പ്രതികരണം. ഈ മാസം 26 മുതൽ പരീക്ഷകൾ  നടത്താനുള്ള സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറി പറഞ്ഞു.പരീക്ഷകൾ ജൂണിലേക്ക് മാറ്റിയാൽ കൂടുതൽ ദുരിതമാകും വിദ്യാ ർത്ഥികൾക്ക് സൃഷ്ടിക്കുക എന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 23 ഹൈസ്കൂളുകളും, 10 ഹയർ സെക്ക ൻണ്ടറി സ്കൂളുകളുമാണ് കാഞ്ഞിരപ്പള്ളി രൂപത കേർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിലു ള്ളത്.ഈ സ്കൂളുകളിലേക്കാവശ്യമായ സാനിനെറ്റസറുകളുടെയും, മാസ്കുകളുടെയും വിതരണം ആരംഭിച്ചതായി കോർപ്പറേറ്റ് മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറി അറി യിച്ചു.ഇവയുടെ വിതരണോദ്ഘാടനം കാഞ്ഞിരപ്പള്ളി  സെൻ്റ് ഡോമിനിക് സ്കൂളിന് നൽകിക്കൊണ്ട് അദ്ദേഹം നിർവ്വഹിച്ചു.വിതരണോദ്ഘാടനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനോയ് എം. ജേക്കബ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസഫ് മാണി തുടങ്ങിയവര്‍ സ ന്നിഹിതരായിരുന്നുഒരു ലക്ഷത്തോളം രൂപയാണ് ഇതിനായി ചെല വഴിച്ചത്. വിദ്യാർ ത്ഥികളെ പരീക്ഷയ്ക്കായി സ്കൂളിൽ എത്തിക്കാൻ കോർപ്പറേറ്റ് മാ നേജ്മെൻ്റ് തന്നെ വാഹന സൗകര്യമൊരുക്കാൻ ശ്രമിച്ച് വരികയാണന്നും അദേഹം അ റിയിച്ചു.