മടുക്കയിൽ കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ഉൾപ്പെ ടെ  4 പേരുടെയും ഫലം നെഗറ്റീവ് ആണങ്കിലും 14 ദിവസം ക്വാറണ്ടയിനിൽ തന്നെ.കോ രുത്തോട് മടുക്കയിൽ കോവിഡ് സ്ഥിതികരിച്ച യുവാവിന്റെ മാതാപിതാക്കൾ സഹോദ രൻ, ബന്ധുവും ഓട്ടോ  ഡ്രൈവറുമായ പൊതു പ്രവർത്തകൻ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെങ്കിലും ക്വാറണ്ടയിനിൽ തുടരാൻ  ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.ശനിയാഴ്ച്ച ഒരു ടെസ്റ്റ് കൂടി നടത്തിയാൽ മാത്രമേ ഫലം പറയാനാവൂ എന്നാണ് അരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
മഹാരാഷ്ട്രയില്‍നിന്ന് മെയ് 13ന് ബസില്‍ കോഴിക്കോട്ട് എത്തിയ മടുക്ക സ്വദേശിക്ക് രോ ഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരുടെ ഫലം ആശങ്കയുളവാക്കിയത്.രോഗബാധ സ്ഥിരീകരിച്ചതോടെ പോലീസും,ആരോഗ്യ വകുപ്പും കർശന നിയന്ത്രണമാണ് മടുക്കയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച യുവാവിൻ്റെ വീട്ടിലേക്കുള്ള പാത യായ മടുക്ക-മൈനാക്കുളം – കൊമ്പു കുത്തി റോഡും, ടി ആർ& ടി കൊമ്പുകുത്തിറോസും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു.
പഞ്ചായത്തിലെ രണ്ട്, നാല് വാർഡുകൾ കണ്ടയ്മെൻ്റ് സോണുകളായി പ്രഖ്യാപിച്ചതി ന് പുറമെ ഈ വാർഡുകളിലേക്കും, വാർഡുകളിൽ നിന്ന് പുറത്തേക്കും സഞ്ചാരം നി രോധിച്ചു.