പൊൻകുന്നം:ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ മേഖലാ ക മ്മിറ്റികളുടെ നേതൃത്വത്തിൽ സെക്കുലർ അസംബ്ലി സംഘടിപ്പിച്ചു. ഇന്ത്യ കീഴടങ്ങില്ല ന മ്മൾ നിശബ്ദരാകില്ല’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പരിപാടി വാഴൂർ ബ്ലോ ക്ക് കമ്മിറ്റിക്ക് കീഴിൽ വിവിധ മേഖലകളിൽ വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് നടന്നു.
     
പൊൻകുന്നം മേഖലാ കമ്മിറ്റി താവൂരിൽ സംഘടിപ്പിച്ച പരിപാടി സി.പി.ഐ എം വാ ഴൂർ ഏരിയാ കമ്മിറ്റിയംഗം അഡ്വ.സി ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്ര സിഡന്റ് പി എസ് ശ്രീജിത്ത് അധ്യക്ഷനായി.ബ്ലോക്ക് കമ്മിറ്റിയംഗം ആതിര ബിബിൻ സംസാരിച്ചു. മേഖലാ സെക്രട്ടറി എസ് ദീപു സ്വാഗതവും കെ പി പ്രവീൺ നന്ദിയും പറ ഞ്ഞു.വാഴൂർ മേഖലാ കമ്മിറ്റി ഇളപ്പുങ്കലിൽ സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡ ന്റ് എസ് അജിത് കുമാർ അധ്യക്ഷനായി. സിപിഐ എം വാഴൂർ ലോക്കൽ സെക്രട്ടറി അഡ്വ.ബെജു കെ ചെറിയാൻ, മേഖലാ സെക്രട്ടറി ശ്രീകാന്ത് പി തങ്കച്ചൻ, എ.ബി ഷിനു എന്നിവർ സംസാരിച്ചു.
വെള്ളാവൂർ മേഖലാ കമ്മിറ്റി പൊട്ടുകുളത്ത് നടത്തിയ പരിപാടി എസ് അനിൽ ഉദ്ഘാ ടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ ജി സനീഷ് കുമാർ അധ്യക്ഷനായി. സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം ഇ ഡി സുധീഷ്, ബ്ലോക്ക് കമ്മിറ്റിയംഗം വി.കെ രതീഷ് എന്നിവ ർ സംസാരിച്ചു. മേഖലാ സെക്രട്ടറി ജി അനീഷ് സ്വാഗതവും മേഖലാ ട്രഷറർ ഇ.എസ് ക ണ്ണൻ നന്ദിയും പറഞ്ഞു.നെടുംകുന്നം മേഖലാ കമ്മിറ്റി നെടുമണ്ണിയിൽ സംഘടിപ്പിച്ച യോ ഗം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബി ഗൗതം ഉദ്ഘാടനം ചെയ്തു. മേഖലാ പ്ര സിഡന്റ് നിതിൻ രാജ് അധ്യക്ഷനായി. സിപിഐ എം വാഴൂർ ഏരിയാ കമ്മിറ്റിയംഗം എ കെ ബാബു, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി സതീഷ് കുമാർ എ ന്നിവർ സംസാരിച്ചു.മേഖലാ സെക്രട്ടറി ജോബിൻ ജോയി സ്വാഗതവും വർഗ്ഗീസ് ആന്റ ണി നന്ദിയും പറഞ്ഞു.
കറുകച്ചാൽ മേഖലാ കമ്മിറ്റി കൂത്രപ്പള്ളിയിൽ സെക്കുലർ അസംബ്ലി സംഘടിപ്പിച്ചു. യോഗം ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് പ്രസിഡന്റ് റംഷാദ് റഹ്മാൻ ഉദ്ഘാടനം ചെ യ്തു. മേഖലാ പ്രസിഡന്റ് നിധിൻ എം ബേബി അധ്യക്ഷനായി. മേഖലാ സെക്രട്ടറി റോ ബിൻ വർഗ്ഗീസ് സ്വാഗതവും ജിജോ കെ തോമസ് നന്ദിയും പറഞ്ഞു.തെക്കേത്തുകവല മേ ഖലാ കമ്മിറ്റി കൈലാത്ത്കവലയിൽ സംഘടിപ്പിച്ച പരിപാടി സി.പി.ഐ എം വാഴൂർ ഏരിയാ സെക്രട്ടറി വി ജി ലാൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എസ് അ ജു അധ്യക്ഷനായി. സിപിഐ എം ചെറുവള്ളി ലോക്കൽ സെക്രട്ടറി അഡ്വ.ഡി ബൈജു, മേഖലാ സെക്രട്ടറി വി ജി ജയകൃഷ്ണൻ, ജിതിൻ ഗോപിനാഥ് എന്നിവർ സംസാരിച്ചു.